Reports

Details School, Sub District level Activities

(2023-2024)

ഉർദ‍ു ക്ലബ്

2023-2024 അധ്യയന വർഷത്തെ ഉര്‍ദു ക്ലബിന് പുതിയ ഭാരവാഹികളായി. ഗുല്‍സാർ ഉർദു ക്ലബിന്റെ പുതിയ സെക്രട്ടറി ഫാത്തിമ ഫിദയാണ്. കഴിഞ്ഞ വർഷം സ്ക‍ൂളിനെ പ്രതിനിധീകരിച്ച് സബ്ജില്ല, ജില്ലാ അല്ലാമ ഇഖ്ബാല്‍ ടാലന്റ് ടെസ്റ്റില്‍ പങ്കെടുത്തിട്ടുണ്ട്. ആറ് എ ക്ലാസിലെ നാദിയ സിയാണ് അസിസ്റ്റന്റ്  സെക്രട്ടറി. 

ശാന്ദാർ ഉർദു സ്റ്റുഡന്റിന് ത‍ുടക്കം.

കഴിഞ്ഞ വർഷം നടപ്പിലാക്കിയ ശാന്ദാർ ഉർദു സ്റ്റുഡന്റ് പദ്ധതി തുടരാൻ തീരുമാനിച്ചു. ഒരു വർഷം നീണ്ടു നില്‍ക്കുന്ന കുട്ടിയുടെ വായന, എഴുത്ത്, ഗൃഹപാഠം, അച്ചടക്കം, പോർട്ടഫോളിയോ, അവതരണം എന്നിവ പരിഗണിച്ച് കുട്ടികള്‍ക്ക് നല്‍കുന്ന കാർഡില്‍ മാർക്ക് അടയാളപ്പെടുത്തും. മാ‍ർക്ക് വേഗത്തിൽ അറിയാൻ നോട്ടബുക്കില്‍ പതിച്ചു നല്‍കിയിട്ടുള്ള QR കോഡ് സ്കാന്‍ ചെയ്താലും മതി. പാദ, അർധ, വാർഷിക പരീക്ഷകളും യൂണിറ്റ് ടെസ്റ്റുകളുടെയും മാർക്ക് കൂടി പരിഗണിച്ച് വർഷാവസാനം ഓരോ ക്ലാസില്‍ നിന്നും തെരെഞ്ഞെടുക്കുന്ന മികച്ച കുട്ടികള്‍ക്ക് വാർഷിക പരിപാടിയില്‍ വെച്ച് ക്യാഷ് അവാർഡ് നല്‍കുന്നതാണ് പദ്ധതി.

പെര‍‍ുന്നാള്‍ മത്സരങ്ങള്‍

പെരുന്നാളിനോടനുബന്ധിച്ച് 6,7 ക്ലാസിലെ കുട്ടികള്‍ക്കായി ഈദ് കാ ദിന്‍ -ഡയറിക്കുറിപ്പ് മത്സരവും ആശംസാ കാർഡ് നി‍ർമ്മാണ മത്സരവും സംഘടിപ്പിച്ചു. ആറ്, ഏഴ് ക്ലാസിലെ ഡയറിക്കുറിപ്പ് പാഠഭാഗത്തോടനുബന്ധിച്ചാണ് പെരുന്നാള്‍ വന്നത് എന്നതിനാല്‍ ഈ മത്സരം ഏറെ ഉപകാരപ്രദമായി.
ഡയറിക്ക‍ുറിപ്പ് വിജയികള്‍
1. ഫാത്തിമ ഫിദ സി
2. നാദിയ സി
3. മിൻഫ എം പി

ആശംസാ കാ‍ർഡ് നിർമ്മാണം വിജയികള്‍
1. ഫിദ ഫാത്തിമ പി കെ
2. സൽവ പി എൻ
3. നിസ്‍മ യ‍ു.ടി
3. ഷഹർസാദി

ഗുല്‍സാർ എഡ്യു സൊലൂഷൻ ഉർദു ക്വിസ് ഗ്രാന്റ് ഫിനാലെ

വിദ്യാലയങ്ങളിലെ  ഉർദു ക്ലബ് പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുല്‍സാർ എഡ്യു സൊലൂഷൻ അഴ്ചയിലൊരു ദിവസം 10 ചോദ്യങ്ങള്‍ പി.ഡി.എഫ് വഴിയും വീഡിയോ വഴിയും നല്‍കി. ഒന്നാം പാദ വാർഷിക പരീക്ഷയുടെ അവധി ദിവസങ്ങളില്‍ പഠിക്കാൻ അവസരം നല്‍കി. തുടർന്ന് സ്കൂളില്‍ വെച്ച് ഗ്രാന്റ് ഫിനാലെ ക്വിസ് മത്സരം നടത്തി. ഏഴ് എ ക്ലാസിലെ ഫാത്തിമ ഫിദ സി, ആറ് എ ക്ലാസിലെ നാദിയ സി, ഫാത്തിമ സന പി.കെ എന്നിവർ മുഴുവൻ മാർക്കും കരസ്ഥമാക്കി.

ഉർദു ദിനാചരണ പ്രവർത്തനങ്ങള്‍

നവംബർ 9 - ലോക ഉർദു ദിനം. ഉർദുവിലെ പ്രശസ്ത കവി ഡോ. അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മ ദിനം. 
ഉർദു ദിനത്തോടനുബന്ധിച്ച് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിലെ പ്രാർത്ഥന, പ്രതിജ്ഞ എന്നിവ ഉർദുവിലായിരുന്നു. ഉർദു ദിന സന്ദേശം കൈമാറി. 5,6,7 ക്ലാസിലെ കുട്ടികള്‍ക്കായി വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ സംഘടിപ്പിച്ച‍ു.

ഓർമ പരിശോധന

അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്കായി ഓർമ പരിശോധന മത്സരമാണ് നടത്തിയത്. 24 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.

ഉർദു പദ നിർമ്മാണം

ആറാം ക്ലാസിലെ കുട്ടികള്‍ക്ക് ഉർദു പദ നിർമ്മാണ മത്സരമാണ് നടത്തിയത്. 28 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.

ഉർദു പദപ്പയറ്റ് മത്സരം

ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് ഉർദു പദപ്പയറ്റ് മത്സരമാണ് സംഘടിപ്പിച്ചത്.ഒരാള്‍ പറയുന്ന പദത്തിന്റെ അവസാന പദം കൊണ്ട് അടുത്തയാള്‍ പദം പറയുന്ന മത്സരം ആവേശം നിറഞ്ഞതായിരുന്നു. 12 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഉപജില്ല കായിക മേള, ശാസ്ത്രമേള, കലാ മേളകളില്‍ സ്‍കൂളിലെ താരങ്ങളായത് ഉർദു വിദ്യാർത്ഥികള്‍


ഈ വർഷത്തെ ഉപജില്ലാ കലാമേളയിലും കായിക മേളയിലും ശാസ്ത്ര മേളയിലും സ്കൂളിന്റെ അഭിമാന താരങ്ങളായത് ഉര്‍ദു കുട്ടികള്‍. 

ഉപജില്ലാ കായികമേളയില്‍ സബ് ജൂനിയർ വിഭാഗത്തില്‍ ലോംഗ്ജംപില്‍ ഒന്നാം സ്ഥനത്തേക്ക് കുതിച്ച് ചാടിയത് ഏഴ് എ ക്ലാസിലെ മുഹമ്മദ് ഹാഷില്‍ പി.കെ.
ഉപജില്ലാ ശാസ്‍ത്രമേളയില്‍ യ‍ു.പി ഗണിതം സ്‍റ്റില്‍ മോഡലില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഏഴ് എ ക്ലാസിലെ മുഹമ്മദ് ഷിഫാൻ
ഉപജില്ലാ കലാമേളയില്‍ ഉർദു ക്വിസിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ഏഴ് എ ക്ലാസിലെ ഫാത്തിമ ഫിദ പി.കെ 
ഉപജില്ലാ ശാസ്‍ത്രമേളയില്‍ ഐ.ടി മലയാളം ടൈപ്പിംഗില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയത് ആറ് എ ക്ലാസിലെ ഫാത്തിമ സന പി. കെ
എല്ലാവരെയും ഗുല്‍സാർ ഉർദു ക്ലബ് അനുമോദിച്ച‍ു.

ചമക് ഉർദു മാഗസിൻ പ്രകാശനം ചെയ്‍ത‍ു.

ലോക ഉർദു ദിനത്തോടനുബന്ധിച്ച് ഉർദു ക്ലബ് അംഗങ്ങള്‍ പുറത്തിറക്കിയ 'ചമക് ' ഉർദു മാഗസിൻ  പ്രധാനാധ്യാപകൻ അബ്ദുൽ അസീസ് പ്രകാശനം ചെയ്‍ത‍ു. ഉർദു ക്ലബ് സെക്രട്ടറി ഫിദ ഫാത്തിമ പി.കെ, അംഗങ്ങളായ യ‍ു.ടി മിൻഷ, പി.കെ ജഫ്‍ന എന്നിവർ ചേ‍ർന്നാണ് സ്കൂളിലെ ഉച്ചഭക്ഷണ ഇടവേളകളിലും മറ്റു ഒഴിവു സമയങ്ങളിലുമായി കുട്ടികളില്‍ നിന്ന് ശേഖരിച്ച സൃഷ്ടികള്‍ ഉർദുവില്‍ ടൈപ്പ് ചെയ്ത് ഫോട്ടോകള്‍ അടക്കം മാഗസിനായി തയ്യാറാക്കിയത്. ഉ‍ർദു അധ്യാപകൻ സൈനുല്‍ ആബിദ്, കെ. മുഹമ്മദ് ബഷീർ, ശുഹൈബ് എന്നിവർ പ്രസംഗിച്ചു.

മങ്കട ഉപജില്ല കലാമേള - ഉർദു ഇനങ്ങളില്‍ മികവ് തെളിയിച്ച് ക‍ുട്ടികള്‍

മങ്കട ഉപജില്ല കലാമേളയില്‍ ഉർദു ഇനങ്ങളില്‍ മികവ് തെളിയിച്ച് കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂള്‍ വിദ്യാർത്ഥികള്‍. പങ്ഉകെടുത്ത ഉർദു കവിതാരചന, ഉർദു ക്വിസ്, ഉർദു സംഘഗാനം എന്നിവയിലെല്ലാം എ ഗ്രേഡ് കരസ്ഥമാക്കുകയും ഉർദു ക്വിസിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. 
ഉർദു ക്വിസിൽ ഗുല്‍സാർ ഉ‍ർദു ക്ലബ് സെക്രട്ടറി കൂടിയായ ഫിദ ഫാത്തിമ പി കെ യാണ് മൂന്നാം സ്ഥാനം നേടിയത്. ഉർദു കവിതാരചനയിൽ ഫാത്തിമ ഫിദ സിയും സംഘഗാനത്തില്‍ നജ്‍മ, ഫാത്തിമ ഫിദ സി, സന ഫാത്തിമ സി, സന ഫാത്തിമ ഇ, നിഹ മെഹറിൻ, ജൽവ ഫാത്തിമ, ഫാത്തിമ സൽവ എന്നിവരുമാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. കുട്ടികള്‍ക്ക് ഉർദു ക്ലബ് മൊമന്റോ നല്‍കി.


വായന മത്സര വിജയികൾ

(2019-20)

കൂട്ടിലങ്ങാടി യു പി സ്കൂൾ ഉർദു ക്ലബ് സംഘടിപ്പിച്ച ഉർദു വായന മത്സരം ശ്രദ്ധേയമായി. 6,7 ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ വായന മത്സരത്തിൽ ആറാം ക്ലാസ്സിൽ നിന്നും ഫാത്തിമ നൂറ ഒന്നാം സ്ഥാനം നേടി. മുഹമ്മദ് ഷഹ്‌മിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ ഫാത്തിമ സന, ഫാത്തിമ ശബാന എന്നിവർ മൂന്നാം സ്ഥാനം നേടി.
ഏഴാം ക്ലാസ്സിലെ വിജയികൾ
ഒന്നാം സ്ഥാനം  അബിൻ അഹ്‌സൻ കെ
രണ്ടാം സ്ഥാനം  ഹർഷിദ പി
മൂന്നാം സ്ഥാനം   മുഹമ്മദ് അഫലഹ്
                     ഹർഷ
വിജയികൾക്ക് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഷൗക്കത്തലി മേലേതിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സാജി ടീച്ചർ, സുമതി ടീച്ചർ, സൈനുൽ ആബിദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

ശിശു ദിനം

ശിശ‍ു ദിനത്തോടന‍ുബന്ധിച്ച് നടത്തിയ

കളറിംഗ് മത്സരം ശ്രദ്ധേയമായി

കൂട്ടിലങ്ങാടി : കൂട്ടിലങ്ങാടി ഗുൽസാർ ഉർദു ക്ലബിന് കീഴിൽ ശിശു ദിനത്തോടനുബന്ധിച്ച് അഞ്ചാം ക്ലാസ് കുട്ടികൾക്കായി നടത്തിയ കളറിംഗ് മത്സരം ശ്രദ്ധേയമായി. മിലൻ ഉർദു അധ്യാപക കൂട്ടായ്മ നൽകിയ ഡ്രോയിങ് സാമഗ്രികൾ ഉപയോഗിച്ച് നടത്തിയ മത്സരത്തിൽ മുപ്പതോളം കുട്ടികൾ പങ്കെടുത്തു.

വിജയികൾ 

1. ഫഹ്‌മ ടി 

2. ഫൈഹ ഫാത്തിമ 

3. അനസ് 

 

 

എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിച്ചു.


2018-19 അധ്യയന വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ കൂട്ടിലങ്ങാടി ഗവ.യു.പി സ്കൂളില്‍ നടന്ന പി.ടി.എ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ പി.കെ ഉമ്മര്‍, ബി.ആര്‍.സി ട്രൈനര്‍ ബിജു മാത്യു, പി.ടി.എ പ്രസിഡണ്ട് അബ്ദു റഊഫ് എന്‍.പി, വൈ.പ്രസിഡണ്ട് ശശി, കുഞ്ഞിമുഹമ്മദ് എന്ന നാണി, ചന്ദ്രന്‍, ഹെഡ്‍മാസ്റ്റര്‍ ഷൗക്കത്തലി മേലേതില്‍ എന്നിവര്‍ സംബന്ധിച്ചു.

USS വിജയി മുഹമ്മദ് സഹലിനുള്ള ഉപഹാരം SMC ചെയര്‍മാന്‍ സജീര്‍ നല്‍കുന്നു.

LSS വിജയി മെഹ്‍ജുബിനുള്ള ഉപഹാര വിതരണം ബിജു മാത്യു നിര്‍വഹിക്കുന്നു.

LSS വിജയി മിന്‍ഷ പി.എന്നിനുള്ള ഉപഹാരം വാര്‍ഡ് മെമ്പര്‍ പി.കെ ഉമ്മര്‍ നിര്‍വ്വഹിക്കുന്നു.

 

അല്ലാമാ ഇക്ബാൽ ടാലന്റ് മീറ്റിന് തുടക്കം 

സംസ്ഥാന വ്യാപകമായി കേരള ഉർദു ടീച്ചേർസ് അസോസിയേഷനും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന അല്ലാമാ ഇഖ്‌ബാൽ ടാലന്റ് മീറ്റിന് കൂട്ടിലങ്ങാടി ഗവണ്മെന്റ് യു പി സ്കൂളിലും തുടക്കമായി. ഓഗസ്റ്റ് 5 നു തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയയത്തിൽ ഇക്ബാൽ ടാലന്റ് ടെസ്റ്റ് നടത്തി.
 
 5,6,7 ക്ലാസ്സുകളിലെ നിരവധി കുട്ടികൾ ടെസ്റ്റിൽ പങ്കെടുത്തു. എല്ലാ ക്ലാസ്സുകളിലും 25 ചോദ്യങ്ങൾ ഉണ്ടായിരുന്നു. 
 പൂർണമായും ഒ എം ആർ അടിസ്ഥാനത്തിലാണ് പരീക്ഷകൾ നടന്നത്. 
ടാലന്റ് മീറ്റിന്റെ ഭാഗമായുള്ള പദ നിർമ്മാണം അടുത്ത ആഴ്ച നടക്കും.

ഗുൽസാറിന്  പുതിയ സാരഥികൾ

2019-20 അധ്യയന വര്‍ഷത്തെ ഗുല്‍സാര്‍ ഉര്‍ദു ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സാരഥികള്‍ ചുക്കാന്‍ പിടിക്കും. ഏഴാം തരത്തില്‍ പഠിക്കുന്ന റിന്‍ഷ എം.കെ യാണ് പുതിയ സെക്രട്ടറി. മുഹമ്മദ് ഹനാന്‍.എ, മുഹമ്മദ് നാസ്വിഹ് ഇ.സി (ഇരുവരും അഞ്ചാം ക്ലാസ്) എന്നിവരാണ് ജോയന്റ് സെക്രട്ടറിമാര്‍.
ഫാത്തിമ റാനിയ,ഹര്‍ഷിദ(ഏഴ്), ഫാത്തിമ സന ഇ.സി, ഫാത്തിമ ഷബാന ടി.ടി(ആറ്), മെഹ്ജുബിന്‍.ടി, അന്‍ഷ എം.കെ, മുഹമ്മദ് റസീന്‍, നിയ ഷെറിന്‍ പി.കെ എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളുമാണ്.


ഡിജിറ്റല്‍ ഉര്‍ദ‍ു

പദ്ധതിക്ക് ത‍ുടക്കമായി

കൂട്ടിലങ്ങാടി ഗുൽസാർ ഉർദു ക്ലബ് സംഘടിപ്പിക്കുന്ന ഡിജിറ്റൽ ഉർദു പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ ഏഴാം തരത്തിലെ കുട്ടികൾക്കാണ് ഐ ടി  പരിശീലനം നൽകുന്നത്. പ്രത്യേക സിലബസ് പ്രകാരം 2 മാസം കൊണ്ട് ഉർദു ടൈപ്പിംഗ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയിൽ കുട്ടികളെ പ്രാപ്തരാക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
വളരെ മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നും ഈ പദ്ധതിക്ക് ലഭിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നതോടെ ഈ കുട്ടികളെ ഉപയോഗപ്പെടുത്തി പത്ര നിർമ്മാണം, പതിപ്പ് നിർമ്മാണം, കുട്ടികളുടെ സൃഷ്ടികൾ ചെറിയ പുസ്തക രൂപത്തിലാക്കൽ എന്നിവ സാധ്യമാകും.

 

 

സ്കൂൾ സെ ഘർ തക് തുടക്കമായി 

കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ ഉപകാരപ്പെടുന്ന സ്കൂൾ സെ ഘർ തക് പരിപാടിക്ക് ഇന്ന് തുടക്കമായി. 2.8.2018 ന് ക്ലബ് ജോയിൻറ് സെക്രട്ടറി കൂടിയായ റിൻഷ പി എൻ മേരാ ഘർ എന്ന വിഷയത്തെ കുറിച്ച് വാട്ട്സ് ആപ് ഗ്രൂപ്പിൽ ഉർദുവിൽ സംസാരിച്ചു. 6 എ ക്ലാസ്സിലെ ഹർഷിദ അതേ വിഷയം എഴുതി പോസ്റ്റ് ചെയ്തു. 5 എ ക്ലാസ്സിലെ ഫാത്തിമ സന പരിഭാഷ നിർവഹിച്ചു.
ഒരേ സമയം ഉർദു കാണാനും കേൾക്കാനും അർത്ഥം മനസ്സിലാക്കാനും സാധിക്കുന്ന ഈ പദ്ധതിക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നത്.

 

SHANDAAR GROUP CONTEST

പദ്ധതിക്ക് തുടക്കം 

കൂട്ടിലങ്ങാടി : കൂട്ടിലങ്ങാടി ഗവ. യു പി സ്കൂൾ ഉർദു ക്ലബ് ഈ വർഷം നടപ്പിലാക്കുന്ന ശാന്താർ ഗ്രൂപ്പ് കോണ്ടെസ്റ് പദ്ധതിക്ക് തുടക്കമായി. ക്ലാസ് പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഗ്രൂപ്പുകൾക്ക് ഇതിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്യും. ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. 

ഇതിൻറെ ഭാഗമായി 5,6 ,7  ക്ലാസുകളിൽ 4 ഗ്രൂപ്പുകൾ ഉണ്ടാക്കി ലീഡർമാരെ തിരഞ്ഞെടുത്തു. ഓരോ ഗ്രൂപ്പിനും ജൽവാ ഉർദു വർക്ക് ഷീറ്റ് പുസ്തകം നൽകി. മികച്ച ടീം വർക്കോടെ വർക്ക് ഷീറ്റ് പുസ്തകം പൂർത്തീകരിക്കുന്ന, ക്ലാസ് പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ഓരോ ക്ലാസ്സിൽ നിന്നും വിജയിക്കുന്ന ഒരു ഗ്രൂപ്പിനാണ് വർഷാവസാനം സമ്മാനങ്ങൾ നൽകുക. 

 

 

New Team

ഗുൽസാർ ക്ലബിന് പുതിയ സാരഥികൾ 

മുഹമ്മദ് ഷഹൽ സെക്രട്ടറി 

 

കൂട്ടിലങ്ങാടി ഗവൺമെൻറ് യു.പി സ്കൂളിലെ ഗുൽസാർ ഉർദു ക്ലബ് 2018 -19 വർഷത്തേക്കുള്ള പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. 7 എ ക്ലാസ്സിലെ മുഹമ്മദ് ഷഹൽ ആണ് സെക്രട്ടറി. റിൻഷ പി എൻ ആണ് ജോ.സെക്രട്ടറി.
മുഹമ്മദ് ആസിം എം കെ (7 എ), റെനിയ സി ടി (7 എ), ഹർഷിദ പി (6എ), സലാഹുദ്ധീൻ കെ (6എ), ഫാത്തിമ സന ഇ സി (5എ), മുഹമ്മദ് ഹാഷിൽ എം കെ (5എ) എന്നിവരാണ് മറ്റു അംഗങ്ങൾ.

ഈ വർഷം നടപ്പിലാക്കുന്ന ഉർദു ലൈബ്രറിയുടെ ലൈബ്രറിയാനായി 6 എ ക്ലാസ്സിലെ അബിൻ അഹ്സനെ തെരെഞ്ഞെടുത്തു.  

No comments:

Post a Comment