രക്ഷിതാക്കളോട്
❇അസുഖമുള്ള
കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്.
❇മരുന്നും
ബാഗിൽ വച്ച് സ്കൂളിൽ
വിടാതിരിക്കുന്നതാണ് നല്ലത്.
❇കുട്ടികളുടെ
ആരോഗ്യം വീണ്ടെടുക്കുന്നത്
വരെ അവരെ സംരക്ഷിക്കുക.
❇സീരിയലുകൾ
ഒഴിവാക്കുക.
❇അവധിയല്ലാത്ത
ദിവസങ്ങളിൽ ടി.വി.കാണൽസമയം
നിപ്പെടുത്തുക.
❇8 മണിക്കൂർ
കുട്ടികൾ ഉറങ്ങട്ടേ.
❇പണ്ടൊക്കെ
കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു.
ഇപ്പോൾ മുതിർന്നവർ
കിടക്കുമ്പോഴേ അവരും കിടക്കൂ.
❇ഫാസ്റ്റ്ഫുഡ്
ഒഴിവാക്കുക.
❇ഇലക്കറികൾ,
ചെറുപയർ,
നെല്ലിക്ക
ഇവ ധാരാളം കൊടുക്കുക.
❇വീട്ടിലെ
പണികളിൽ പങ്കാളിയാക്കുക.
❇യൂണിഫോം
കഴുകാനുള്ള ബക്കറ്റിൽ ഇടാൻ
ശീലിപ്പിക്കുക.
❇ഭക്ഷണശേഷം
പാത്രം കുട്ടികൾ സ്വയമായി
വ്യത്തിയാക്കാൻ പറയുക.
❇ലഞ്ച്
ബോക്സ് സ്വയം തയ്യാറാക്കിക്കുക.
❇പെൺകുട്ടികളുടെ
വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ
നൽകുക.
❇വൈകുന്നേരങ്ങളിൽ
ബേക്കറി ഒഴിവാക്കൂ.
❇ദോശ,
ഇഡ്ഢലി,
ഇലയട,
കൊഴുക്കട്ട,
അരിയുണ്ട,
അവൽ,
പഴങ്ങൾ,
ഏത്തപ്പഴം
പുഴുങ്ങിയത് എള്ളുണ്ട,
മുതലായ
ആരോഗ്യകരമായ ഭക്ഷണം നൽകൂ.
❇രാത്രി
ഭക്ഷണം മിതമായിരിക്കട്ടേ.
നേരത്തേയും.
❇കുടുംബാംഗങ്ങൾ
ഒന്നിച്ചിരുന്ന് കഴിക്കൂ.
❇മനസിന്
സന്തോഷം വരുന്ന കാര്യങ്ങൾ
മാത്രം ആ സമയം സംസാരിക്കുക.
❇മൊബൈൽ
മാറ്റി വച്ച് ഇത്തിരി നേരം
സംസാരിക്കൂ.
❇അനാവശ്യ
ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.
❇വ്യക്തി
ശുചിത്യം പാലിക്കുക.
❇സ്വന്തം
മുറി ,പഠന
ഇടം എന്നിവ കുട്ടി സ്വന്തം
വ്യത്തിയാക്കട്ടേ.
❇സാധനങ്ങൾ
അടുക്കും ചിട്ടയോടെയും
വയ്ക്കാൻ ശീലിപ്പിക്കുക.
❇പച്ചക്കറി
അരിയാനും, തേങ്ങ
ചിരകാനും അവശ്യ പാചകങ്ങളും
പഠിപ്പിക്കുക.
❇ദോശ
ചുടാനും ,ചപ്പാത്തിക്ക്
പരത്താനും ഒക്കെ സഹായിക്കാൻ
ശീലിപ്പിക്കുക.
❇മിതത്വം
ശീലിപ്പിക്കുക.
❇പ്രാതലില്ലെങ്കിൽ
കാതലില്ല.
❇പ്രഭാത
ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക.
❇പഠനം,
വായന,
ഒരല്പം കൃഷി,
ചെടി വളർത്തൽ,
വീട്ടുകാരോടൊപ്പം
കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം
കളി ഇതൊക്കെ ഉണ്ടാവണം.
❇കുളി,
കേശ സംരക്ഷണം,
പാദ സംരക്ഷണം,
വ്യത്തിയുള്ള
കൈകൾ, ഇവയൊക്കെ
ആരോഗ്യ ശീലങ്ങളാണ്.
❇ഞായറാഴ്ചകളിൽ
ഷൂസും ബാഗുമൊക്കെ വെയിലത്ത്
ഉണക്കാൻ ശീലിപ്പിക്കുക.
❇ഹോം
വർക്ക് ക്യത്യമായി ചെയ്യിക്കുക.
❇രാത്രി
തന്നെ ടൈം ടേബിൾ നോക്കി പുസ്തകം
അടുക്കി വയ്ക്കുക.
❇രക്ഷിതാക്കളുടെ
സ്വപ്നങ്ങൾ കുട്ടികളുടെ
തലയിൽ വയ്ക്കരുത്.
മറിച്ച്
അവർ സ്വന്തമായി സ്വപ്നങ്ങൾ
കാണട്ടേ....
❇അതനുസരിച്ച്
അവർ അവരെ വാർത്തെടുക്കട്ടെ.
No comments:
Post a Comment