Gulzaar Urdu Club Planning and remarkable vision
വിഷന്‍
നമ്മുടെ കാഴ്ചപ്പാട്
സ്കൂളില്‍
ഉര്‍ദു പഠികാകനെത്തുന്ന
എല്ലാ കുട്ടികളെയും ഉര്‍ദു
എഴുതാനും വായിക്കാനും
സംസാരിക്കാനും പ്രാപ്തരാക്കുക
എന്നതാണ് നമ്മുടെ പ്രധാന
അജണ്ട.
അതിനായുള്ള
ഏതാനും പദ്ധതികള്‍ 2023-24 അധ്യയന
വര്‍ഷം നാം ആവിഷ്ക്കരിക്കുകയാണ്.
പദ്ധതികള്‍
ഭംഗിയായി വിജയിക്കണമെങ്കില്‍
എല്ലാ രക്ഷിതാക്കളുടെയും
സഹകരണം അനിവാര്യമാണ്.
2023-24 അധ്യയന വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍
1. ആസാന്‍ മുതാല
എളുപ്പത്തിലുള്ള
വായന എന്നതാണ് ഇതിന്റെ അര്‍ത്ഥം.
പേര്
സൂചിപ്പിക്കുന്നത് പോലെ
എല്ലാ കുട്ടികളെയും അനായാസം
വായിക്കാന്‍ പ്രാപ്തരാക്കണം.
അതിനായി
കുട്ടികള്‍ക്ക് Level1,
Level 2, Level3 എന്നിങ്ങനെ
ഗ്രേഡ് തിരിച്ച പുസ്തകങ്ങള്‍
വിതരണം ചെയ്യും.
പുസ്തകത്തിലെ
ഉള്ളടക്കത്തിന്റെ കാഠിന്യ
നിലവാരം അടിസ്ഥാനമാക്കിയാണ്
ലെവല്‍ ക്രമീകരിച്ചിട്ടുള്ളത്.
കുട്ടികളുടെ
നിലവിലെ വായനാ ശേഷി അറിയുന്നതിനായി
എല്ലാ കുട്ടികള്‍ക്കുമായി
ഉര്‍ദു വയനാ മത്സരം നടത്തും.
അവരുടെ
ലെവല്‍ മനസ്സിലാക്കി പുസ്തകം
വിതരണം ചെയ്യും.
കുട്ടികള്‍
സ്വന്തമായി പുസ്തകം വായിക്കുന്നു.
വാക്കുകളുടെ
അര്‍ത്ഥങ്ങള്‍ പുസ്തകത്തില്‍
തന്നെ ലഭ്യമാണ്.
രക്ഷിതാക്കള്‍
ചെയ്യേണ്ടത്
കുട്ടി
കൊണ്ട് വന്ന പുസ്തകം
വായിക്കുന്നുവെന്ന് ഉറപ്പ്
വരുത്തണം.
കുട്ടി
വായിക്കുമ്പോള്‍ കുട്ടിക്കൊപ്പം
ഒരല്‍പ നേരമെങ്കിലും ഇരിക്കാന്‍
സമയം കണ്ടെത്തണം.
വായിച്ച
പുസ്തകത്തെ കുറിച്ച് എഴുതി
വെക്കാന്‍ ആവശ്യപ്പെടണം.
2. ലിഖവാന
വായനയിലെന്ന
പോലെ കുട്ടികള്‍ എഴുത്തിലും
മെച്ചപ്പെടേണ്ടതുണ്ട്.
എഴുത്തില്‍
ശ്രദ്ദ കേന്ദ്രീകരിക്കുന്ന
പദ്ധതിയാണ് ഇത്.
ഇതിനനുയോജ്യമായ
വര്‍ക്ക് ഷീറ്റുകള്‍ തയ്യാറായി
വരുന്നു.
ഗ്രീറ്റിംഗ്
കാര്‍ഡ് നിര്‍മ്മാണം,
പോസ്റ്റര്‍
രചനാ മത്സരങ്ങള്‍ എന്നിവ ഈ
പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
ക്ലാസുകളെ
നാലോ അഞ്ചോ പ്രാഥമിക ഗ്രൂപ്പുകളായി
തരം തിരിക്കും.
ഓരോ
ഗ്രൂപ്പുകള്‍ക്കും കോഴ്സ്
വര്‍ക്ക് ഷീറ്റ് നല്‍കും.
ഓരോ
പ്രവര്‍ത്തനങ്ങളും ഓരോ
ഗ്രൂപ്പംഗം ചെയ്യുന്ന വിധത്തില്‍
മത്സരാത്മകമായി വര്‍ക്ക്
ഷീറ്റിനെ ഉപയോഗപ്പെടുത്തും.
3. ഡിജിറ്റല്‍ ഉര്‍ദു
5,6
ക്ലാസുകളിലെ
കുട്ടികള്‍ക്ക് ഉര്‍ദുവില്‍
ടൈപ്പിംഗ് പരിഷീലനം നല്‍കും.
കുട്ടികളുടെ
ഏറ്റവും മികച്ച പഠന പ്രവര്‍ത്തനങ്ങള്‍
വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.
5,6,7
ക്ലാസുകളിലെ
കുട്ടികളെ ഉള്‍കൊള്ളിച്ചുള്ള
വാട്ട്സ് ആപ് ഗ്രൂപ്പ്
പൂര്‍ണമായും ഉര്‍ദുവിലാക്കും.
ഏതെങ്കിലും
ഒരു കുട്ടി ഉര്‍ദുവിലെ പാഠഭാഗം,
ആസാന്‍
മുതാലയുടെ ഭാഗമായി നല്‍കപ്പെട്ട
ഉര്‍ദു പുസ്തകം എന്നിവയില്‍
നിന്ന് ഇഷ്ടമുള്ള ഭാഗം ഓരോ
ദിവസവും അവതരിപ്പിക്കും.
രക്ഷിതാക്കളുടെ
കൂടി പിന്തുണയുള്ള കുട്ടികളെ
മാത്രമേ ഈ ഗ്രൂപ്പില്‍
ഉള്‍പെടുത്തുകയുളളൂ.
4. ഉര്‍ദു ടാലന്റ് സേര്‍ച്ച്
ഉര്‍ദുവിലെ
കുട്ടികളുടെ കഴിവ്
കണ്ടെത്തുന്നതിനായുള്ള വിവിധ
തരം മത്സരങ്ങളാണ് ഇത് കൊണ്ട്
ഉദ്ദേശിക്കുന്നത്.
ദിനാചരണങ്ങളുമായി
ബന്ധപ്പെട്ട് വിവിധ തരം
മത്സരങ്ങള്‍ സംഘടിപ്പിക്കും.
ഈ
പദ്ദതികളൊക്കെയും പൂര്‍ണ
അര്‍ത്ഥത്തില്‍ വിജയിക്കാന്‍
കുട്ടികളുടെയും രക്ഷിതാക്കളുടെയും
സജീവമായ പിന്തുണ അനിവാര്യമാണ്.
ഉര്‍ദു
പഠിക്കാനെത്തുന്ന എല്ലാ
വിദ്യാര്‍ത്ഥിയും അവരുടെ
പ്രായത്തിനൊത്ത ഭാഷാ നൈപുണികളായ
സംസാരവും,
വായനയും,
എഴുത്തുമായി
തിരിച്ച് പോകണമെന്ന ആഗ്രഹം
ഇത്തരം സംരംഭങ്ങളാല്‍
നിറവേറുമെന്ന് പ്രതീക്ഷിക്കുന്നു.
No comments:
Post a Comment