Home

Gulzaar Urdu Club

Gups Koottilangadi, Mankada Sub District, Malappuram

കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിലെ ഉര്‍ദു വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ഗുല്‍സാര്‍ ഉര്‍ദു ക്ലബ്മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മങ്കട ഉപജില്ലയില്‍ കൂട്ടിലങ്ങാടി പഞ്ചായത്തില്‍ കാഞ്ഞിരക്കുന്നിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി മുതല്‍ 7 വരെ ക്ലാസുകളിലായി എഴുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. മുപ്പതോളം അധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. പതിനഞ്ചോളം വിവിധ ക്ലബുകള്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.




ഉര്‍ദു മനോഹരമായ ഇന്ത്യന്‍ ഭാഷയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര വേളയില്‍ ഈ ഭാഷാസാഹിത്യം വലിയ പങ്കു വഹിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകള്‍ കൂടിച്ചേര്‍ന്നാണ് ഈ ഭാഷയുണ്ടായത്. ഇത് പ്രത്യേക മത വിഭാഗത്തിന്റെയോ സമുദായത്തിന്റെയോ ഭാഷ അല്ല. ഉര്‍ദു ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷയാണ്.




ഉര്‍ദു അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെയും പ്രേചന്ദിന്റെയും പണ്ഡിത് രതന്‍നാഥ് സര്‍ശാറിന്റെയും രഘുപതി ഫിറാഖിന്റെയും ജോണ്‍ ഗില്‍ക്രിസ്റ്റിന്റെയും ഭാഷയാണ്. ഹിന്ദി ഫിലിമുകളിലെ പാട്ടുകളെ മനോഹരമാക്കിയത് ഉര്‍ദു ഗീതങ്ങളാണ്. ഉര്‍ദു ഗസലിന്റെയും ഖവാലിയുടെയും മസ്നവിയുടെയും ഖസീദയുടെയും ഭാഷയാണ്




കേരളത്തിന് പുറമെ നിരവധി സംസ്ഥാനങ്ങളിലെ സംസാര ഭാഷയാണ് ഉര്‍ദു. കേരളത്തില്‍ തന്നെ ജോലിക്കായെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിശകലനം ചെയ്താല്‍ ഉര്‍ദുവറിയുന്ന നിരവധി പേരെ കണ്ടെത്താന്‍ കഴിയും




സംസാരത്തില്‍ ഉര്‍ദുവും ഹിന്ദിയും ഏകദേശം ഒരു പോലെയാണെങ്കിലും എഴുത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. പേര്‍ഷ്യന്‍ ലിപിയാണ് ഉര്‍ദു അവലംബിക്കുന്നത്. ഉര്‍ദുവിനെ അടുത്തറിയാനിഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായി ഈ സൈറ്റിലെ വിവരങ്ങള്‍ സമ്മാനിക്കുന്നു
 





No comments:

Post a Comment